സൗത്താംപ്ടണില്‍ 18 ഓവറുകള്‍ക്ക് ശേഷം മഴ, പാക്കിസ്ഥാന് വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സ്

- Advertisement -

ബൗളിംഗിന് അനുകൂലമായ സാഹചര്യത്തില്‍ പാക്കിസ്ഥാന് സൗത്താംപ്ടണില്‍ മികച്ച തുടക്കം. 18 ഓവറുകള്‍ക്ക് ശേഷം മഴ മൂലം നേരത്തെ ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ക്യാച്ചുകള്‍ കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണിന്റെ ബൗളിംഗില്‍ ജോസ് ബട്‍ലര്‍ കൈവിടുകയായിരുന്നു. ആന്‍ഡേഴ്സണിന്റെ ബൗളിംഗില്‍ ഈ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ നാല് ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്. ആബിദ് അലി 22 റണ്‍സും ഷാന്‍ മസൂദ് 23 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ 269 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

Advertisement