സിംബാബ്‍വേയ്ക്കെതിരെ ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Pakzim

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ആദ്യ ടി20യില്‍ വിജയം കൈവരിച്ച് പാക്കിസ്ഥാന് ഇന്ന് ജയം സ്വന്തമാക്കുയാണെങ്കില്‍ പരമ്പര സ്വന്തമാക്കാം. 11 റണ്‍സിനായിരുന്നു ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയം.

പാക്കിസ്ഥാന്‍ നിരയിലും സിംബാബ്‍വേ നിരയിലും രണ്ട് മാറ്റമാണുള്ളത്. സിംബാബ്‍വേ നായകന്‍ ബ്രണ്ടന്‍ ടെയിലര്‍ അസുഖം മാറി ടീമിലേക്ക് മടങ്ങിയെത്തുകയാണ്.

സിംബാബ്‍വേ: Tinashe Kamunhukamwe, Wesley Madhevere, Brendan Taylor(c), Tarisai Musakanda, Tadiwanashe Marumani, Ryan Burl, Regis Chakabva(w), Luke Jongwe, Wellington Masakadza, Blessing Muzarabani, Richard Ngarava

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Danish Aziz, Asif Ali, Faheem Ashraf, Usman Qadir, Arshad Iqbal, Mohammad Hasnain, Haris Rauf