നൂറ് റൺസ്, 7 വിക്കറ്റ്, കറാച്ചിയിൽ ബാറ്റിംഗ് മറന്ന് പാക്കിസ്ഥാന്‍

കറാച്ചി ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. 556/9 എന്ന നിലയിൽ ഓസ്ട്രേലിയ ബാറ്റിംഗ് ഡിക്ലയർ ചെയ്ത ശേഷം പാക്കിസ്ഥാന്റെ വിക്കറ്റുകള്‍ തുടരെ വീഴുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം ദിവസം ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 100/7 എന്ന നിലയിലാണ്.

29 റൺസുമായി ബാബർ അസം ക്രീസിലുണ്ട്. കൂട്ടിന് റണ്ണെടുക്കാതെ ഹസൻ അലിയും ഉണ്ട്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 3 വിക്കറ്റ് നേടി.