21 പന്തിൽ 42 റൺസുമായി യാസിര്‍ അലി, പക്ഷേ പാക്കിസ്ഥാനെ മറികടക്കുവാന്‍ ബംഗ്ലാദേശിനായില്ല

Pakistan

 

ന്യൂസിലാണ്ടിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ന് പാക്കിസ്ഥാന് വിജയം. ബംഗ്ലാദേശിനെതിരെ 21 റൺസിന്റെ വിജയം ആണ് ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 167/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശിന് 146 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

21 പന്തിൽ 42 റൺസ് നേടിയ യാസിര്‍ അലിയാണ് ബംഗ്ലാദേശിനായി പൊരുതി നിന്നത്. ലിറ്റൺ ദാസ് 35 റൺസും അഫിഫ് ഹൊസൈന്‍ 25 റൺസും നേടി. മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് വസീം ജൂനിയര്‍ ആണ് പാക് ബൗളിംഗിൽ തിളങ്ങിയത്. മൊഹമ്മദ് നവാസിന് രണ്ട് വിക്കറ്റ് ലഭിച്ചു.