141 റൺസിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍, സാക്കിബ് മഹമ്മൂദിന് നാല് വിക്കറ്റ്

Englandbenstokes

ഇംഗ്ലണ്ടിന്റെ രണ്ടാം നിരയ്ക്കെതിരെ തകര്‍ന്നടി‍ഞ്ഞ് പാക്കിസ്ഥാന്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ വെറും 35.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. സാക്കിബ് മഹമ്മൂദ് നാലും ക്രെയിഗ് ഓവര്‍ട്ടൺ, മാത്യൂ പാര്‍ക്കിന്‍സൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്റെ ബാറ്റിംഗ് നിര നിലയുറപ്പിക്കുവാനാകാതെ ബുദ്ധിമുട്ടി.

ഓപ്പണര്‍ ഫകര്‍ സമനും മധ്യനിരയിൽ ഷദബ് ഖാനും മാത്രമാണ് റൺസ് കണ്ടെത്തിയത്. ഫകര്‍ 47 റൺസും ഷദബ് ഖാന്‍ 30 റൺസുമാണ് നേടിയത്. ഷൊയ്ബ് മക്സൂദ് ആണ് മൂന്നാമത്തെ ടോപ് സ്കോറര്‍.

Previous articleനാചോ ഫെർണാണ്ടസിന് റയലിൽ പുതിയ കരാർ, ക്ലബിൽ 22 കൊല്ലം പൂർത്തിയാക്കും
Next articleബംഗ്ലാദേശ് 468 റൺസിന് ഓള്‍ഔട്ട്, മികച്ച തുടക്കവുമായി സിംബാബ്‍വേ