ഓവർ റേറ്റ് കുറഞ്ഞാൽ ടി20യിൽ ഇനി കളിക്കിടയിൽ തന്നെ പണി കിട്ടും, കളി വേഗത്തിൽ ആക്കാൻ പുതിയ നിയമം

പുരുഷ-വനിതാ ട്വന്റി20 ഇന്റർനാഷണലുകളിലെ സ്ലോ ഓവർ നിരക്കിന് ഇനി മത്സര സമയത്ത് തന്നെ നടപടി ഉണ്ടാകും. ഓവർ റേറ്റ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ ആയാണ് പുതിയ നിയമം വരുന്നത്. ഒരു ഫീൽഡിംഗ് സൈഡ് ഇന്നിംഗ്‌സിന്റെ അവസാന ഓവറിലെ ആദ്യ പന്ത് ഷെഡ്യൂൾ ചെയ്‌ത സമയത്തിനകം ആരംഭിച്ചില്ലെങ്കിൽ ആകും പിഴ. അവസാന ഓവർ ചെയ്യേണ്ട സമയത്ത് അതിനേക്കാൾ കുറവ് ഓവറുകൾ മാത്രമെ ഫീൽഡിങ് ടീം ചെയ്തുള്ളൂ എങ്കിൽ ഇന്നിംഗ്സിന്റെ ശേഷിക്കുന്ന ഓവറുകളിൽ 30-യാർഡ് സർക്കിളിന് പുറത്ത് ഒരു ഫീൽഡർ കുറവ് മാത്രമേ അനുവദിക്കൂ. ഈ മാസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. മത്സരങ്ങൾ വേഗത്തിൽ ആക്കാൻ ആണ് ഈ നിയമം.