അശ്വിനെ പുറത്തിരുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

Ashwin

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സ്പിന്നർ രവിചന്ദ്ര അശ്വിനെ പുറത്തിരുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. അശ്വിനെ പുറത്തിരുത്തി തീരുമാനം തെറ്റായി പോയെന്നും ടെസ്റ്റിൽ 413 വിക്കറ്റും 5 സെഞ്ച്വറികളും ഉള്ള താരമാണ് അശ്വിൻ എന്നും വോൺ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിൽ ഒന്നിലും പോലും അശ്വിന് ഇടം ലഭിച്ചിരുന്നില്ല.

അശ്വിന് പകരം രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. ഏഴാം നമ്പറിൽ ബാറ്റിങ്ങിൽ ഇന്ത്യക്ക് മുൻ‌തൂക്കം ലഭിക്കാൻ വേണ്ടിയാണ് അശ്വിന് പകരം ജഡേജയെ ഇറക്കിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിശദികരിച്ചു. നാലാം ടെസ്റ്റിൽ ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങിയത്. പരിക്കേറ്റ ഇഷാന്ത് ശർമ്മക്കും മുഹമ്മദ് ഷമിക്കും പകരമായി ഉമേഷ് യാദവും ഷർദുൾ താക്കൂറുമാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

Previous article“വാൻ ഹാൽ താൻ കണ്ട ഏറ്റവും മോശം പരിശീലകൻ” – ഡിമറിയ
Next articleആദ്യ സെഷനിൽ ഇന്ത്യൻ ബാറ്റിംഗ് തകർന്നു, ഓപ്പണർമാരും പൂജാരയും പുറത്തായി