വിജയ വഴിയിൽ തിരിച്ചെത്താൻ ആഴ്സണൽ ഇന്ന് വില്ലക്ക് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെയാണ് മത്സരം. ആഴ്സണലിന്റെ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 9 മണിക്കാണ് മത്സരം കിക്കോഫ്.

കഴിഞ്ഞ ആഴ്ച്ച വാറ്റ് ഫോഡിനോട് സമനില വഴങ്ങിയെങ്കിലും യൂറോപ്പ ലീഗിൽ ഫ്രാങ്ക്ഫർട്ടിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് എമറിയുടെ ടീം ഇന്നിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോളുകൾ നേടനാവാത്തതാണ് വില്ല നേരിടുന്ന പ്രധാന പ്രതിസന്ധി. സെന്റർ ബാക് റോബ് ഹോൾഡിങ് കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യത കുറവാണ്. യൂറോപ്പയിൽ മികച്ച പ്രകടനം നടത്തിയ ബുകയോ സാക ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്.

വില്ല ടീമിൽ സസ്‌പെൻഷൻ മാറി ട്രസഗെ മടങ്ങി എത്തും. മാറ്റ് ടാർഗറ്റ് പരിക്ക് മാറി എത്തിയിട്ടുണ്ടെങ്കികും നേരെ ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യത വിരളമാണ്.