“മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ മാഞ്ചസ്റ്റർ ആയി” – റെനെ മുളൻസ്റ്റീൻ

Photo: New Indian Express
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയെന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകനുമായിരുന്ന റെനെ മുളൻസ്റ്റീൻ. ഫെർഗൂസന്റെ കാലത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആയി ഈ യുണൈറ്റഡിനെ തോന്നുന്നു എന്ന് റെനെ പറഞ്ഞു. സർ അലക്സ് ഫെർഗൂസൺ ക്ലബ് വിട്ടതു മുതൽ എന്തോ ഒന്ന് മാഞ്ചസ്റ്ററിൽ വലിയ നഷ്ടമായി തോന്നുന്നുണ്ടായിരുന്നു. ഒലെയുടെ വരവോടെ ആ നഷ്ടം തോന്നാതെ ആയി എന്ന് റെനെ പറഞ്ഞു.

കുറച്ച് കാലം കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിന് ചലഞ്ച് ചെയ്യാൻ കഴിയുന്നത്ര മികച്ച ടീമാകും എന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ സൈനിംഗ് കൂടെ വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗംഭീര ടീമാകും. ഒലെയെ തിരിച്ചു കൊണ്ടുവരാൻ എടുത്ത തീരുമാനം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത കാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം. റെനെ കൂട്ടിച്ചേർത്തു.

Advertisement