പാക്കിസ്ഥാന്‍ സ്ക്വാഡില്‍ ഏഴാമത്തെ താരം കൂടി കോവിഡ് ബാധിതനായി

Pakistan
- Advertisement -

ന്യൂസിലാണ്ടിലെത്തിയ പാക്കിസ്ഥാന്‍ ടീമില്‍ ആറ് താരങ്ങള്‍ നേരത്തെ പോസിറ്റീവ് ആയതിന് ശേഷം പുതുതായി ഒരു താരം കൂടി പോസിറ്റീവ് ആയി മാറിയതായി വിവരം ലഭിയ്ക്കുന്നു. ടീം ന്യൂസിലാണ്ടിലെത്തി നടത്തിയ രണ്ടാമത്തെ ടെസ്റ്റാണിത്. ഈ ഏഴ് താരങ്ങളൊഴികെ ബാക്കി താരങ്ങളെല്ലാം നെഗറ്റീവ് ആണ്.

ഇനി ആറാം ദിവസം ഒരു ടെസ്റ്റിംഗ് കൂടി ഉണ്ടാകുമെന്നാണ് അറിയുന്നത്. പാക്കിസ്ഥാന്‍ ടീമിനൊപ്പം അതേ ഫ്ലൈറ്റിലെത്തിയവരെ എല്ലാം 14 ദിവസത്തെ ഐസൊലേഷനിനായി എംഐക്യു സൗകര്യത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

നേരത്തെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാന്‍ ടീമിന് അവസാന മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമൂഹിക അകലം പാലിക്കാതിരിക്കുക, ഭക്ഷണം പങ്ക് വയ്ക്കുക, മാസ്ക് ധരിക്കാതിരിക്കുക എന്നിവയായിരുന്നു ടീമിന്റെ ഭാഗത്ത് നിന്നുള്ള പ്രധാന വീഴ്ച.

Advertisement