മാത്യു പോട്സിന് പകരം ഒല്ലി റോബിന്‍സൺ, രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ അവസാന ഇലവന്‍ പ്രഖ്യാപിച്ചു. ഒരു മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച സ്ക്വാഡിൽ ഉള്ളത്. മാത്യു പോട്സിന് പകരം ഒല്ലി റോബിന്‍സണെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെന്‍ സ്റ്റോക്സ് ആണ് അന്തിമ ഇലവനെക്കുറിച്ച് അറിയിച്ചത്.

ഇംഗ്ലണ്ടിന് ആദ്യ മത്സരത്തിൽ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ഇലവന്‍: അലക്സ് ലീസ്, സാക്ക് ക്രോളി, ഒല്ലി പോപ്, ജോ റൂട്ടി, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, സ്റ്റുവര്‍ട് ബ്രോഡ്, ജാക്ക് ലീഷ്, ഒല്ലി റോബിന്‍സൺ, ജെയിംസ് ആന്‍ഡേഴ്സൺ