അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പ്രഗ്യാൻ ഓജ വിരമിച്ചു

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഓജ തന്റെ വിരമിക്കൽ ലോകത്തോടറിയിച്ചത്. ഇന്ത്യ കണ്ട മികച്ച ലെഗ് ആം സ്പിന്നർമാരിൽ ഒരാളായ ഓജ 2013 ലാണ് അവസാനമായി ഇന്ത്യക്ക് വെണ്ടി കളിച്ചത്. 2008 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറീച്ച ഓജ, ഇന്ത്യക്ക് വേണ്ടി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും 6 ടി20 യും കളിച്ചിട്ടുണ്ട്.

ടെസ്റ്റിൽ 113 വിക്കറ്റുകളും ഏകദിനത്തിൽ 21 വിക്കറ്റുകളും 10 ടി20 വിക്കറ്റുകളും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 108 മത്സരങ്ങളിൽ നിന്ന് 424 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബിഹാറിന് വേണ്ടീ 2018ൽ ആണ് അവസാനമായി കളിച്ചത്. ഐപിഎല്ലിൽ 92 മത്സരങ്ങളീൽ നിന്നും 89 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനും ഡെക്കാൺ ചാർജേഴ്സിനും വേണ്ടി ഐപിഎല്ലിൽ കളിച്ച ഓജ ഡെക്കാൺ ചാർജേഴ്സിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു.

Advertisement