ന്യൂസിലാണ്ടിലെ പ്രാദേശിക മത്സരങ്ങള്‍ നടക്കുക മൂന്ന് വേദികളില്‍ മാത്രം

New Zealand
New Zealand
- Advertisement -

ഒക്ടോബര്‍ 19ന് ന്യൂസിലാണ്ടിലെ ആഭ്യന്തര സീസണ്‍ ആരംഭിക്കുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. പ്ലങ്കറ്റ് ഷീല്‍ഡ് ആണ് ആദ്യം ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ്. അതിന് ശേഷം വനിതകളുടെ ഹാലിബര്‍ട്ടണ്‍ ജോണ്‍സ്റ്റോണ്‍ ഷീല്‍ഡും ഫോര്‍ഡ് ട്രോഫിയും സൂപ്പര്‍ സ്മാഷും അരങ്ങേറുമെന്നും ബോര്‍ഡ് അറിയിച്ചു. മൂന്ന് വേദികളിലായാവും ഈ ടൂര്‍ണ്ണമെന്റുകളെല്ലാം നടക്കുക. കോവിഡ് പ്രൊട്ടോക്കോളുകള്‍ കാരണമാണ് ഈ നിയന്ത്രണം.

ഈഡന്‍ പാര്‍ക്ക്, സെഡ്ഡോണ്‍ പാര്‍ക്ക്, ബേസിന്‍ റിസര്‍വ്വ് എന്നിവയാണ് ഈ മൂന്ന് വേദികള്‍. ഐസിസിയുടെ നിയമങ്ങളായ വിയര്‍പ്പും ഉമിനീരും പന്തില്‍ പ്രയോഗിക്കുന്നതിലെ വിലക്ക് ഈ ടൂര്‍ണ്ണമെന്റുകളിലും തുടരും. ഇത്തരം തെറ്റുകള്‍ മൂന്ന് തവണ ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പിഴയും ടീമിനെതിരെ വിധിയ്ക്കും.

ഒരു താരം മത്സരത്തിനിടെ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ പകരം താരത്തെ മത്സരത്തില്‍ പങ്കെടുപ്പിക്കുവാനാകുമെന്നും ബോര്‍ഡ് അറിയിച്ചു.

Advertisement