അവസാന നിമിഷ ഗോളിൽ മൊഹമ്മദൻസിന് ജയം

20201008 183423
- Advertisement -

ഐ ലീഗ് യോഗ്യതാ റൗണ്ടിൽ മൊഹമ്മദൻസിന് വിജയ തുടക്കം. ഇന്ന് ഡെൽഹി ക്ലബായ ഗർവാൽ എഫ് സിയെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ 94ആം മിനുട്ടിലാണ് മൊഹമ്മദൻസിന് മൂന്ന് പോയിന്റ് നൽകിയ വിജയ ഗോൾ പിറന്നത്. മുൻമുൻ ലഗൻ ആയിരുന്നു പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഷോട്ടിൽ ഗർവാലിന്റെ പ്രതിരോധത്തെ കീഴ്പ്പെടുത്തിയത്.

മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ മൊഹമ്മദൻസിനായിരുന്നു. ഒരു പെനാൾട്ടി ലഭിച്ചിരുന്നു എങ്കിലും പ്ലാസ എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. മത്സരത്തിൽ രണ്ട് തവണയാണ് വില്ലിസ് പ്ലാസയുടെ ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത്. മലയാളി താരമായ ഗനി നിഗം ഇന്ന് മൊഹമ്മദൻസിനായി ഇറങ്ങിയിരുന്നു. മൊഹമ്മദ് ശഫീർ ഗർവാളിന് വേണ്ടിയും ഇറങ്ങി.

Advertisement