വിജയം ന്യൂസിലാണ്ടിനൊപ്പമെന്ന് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍

Newzealandboult

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ കിരീടം ഇന്ത്യയ്ക്കല്ല ന്യൂസിലാണ്ടിനായിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ വോണും അലിസ്റ്റര്‍ കക്കും. നാളെ സൗത്താംപ്ടണിലെ ഏജീസ് ബൗളിലാണ് മത്സരം ആരംഭിക്കുക. അച്ചടക്കത്തോടെ മത്സരത്തിന്റെ അഞ്ച് ദിവസത്തിൽ കൂടുതല്‍ സമയവും കളിക്കാനുള്ള കഴിവ് ന്യൂസിലാണ്ടിനുണ്ടെന്നും അതാണ് അവരെ വിജയികളാക്കാന്‍ പോകുന്നതെന്നും മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയിൽ തോല്പിച്ചെത്തുന്ന ന്യൂസിലാണ്ട് മികച്ച ഫോമിലാണെന്നും ബൗളിംഗ് യൂണിറ്റ് മാത്രമല്ല ടീമിന്രെ ബാറ്റിംഗ് യൂണിറ്റും അതിശക്തരാണെന്ന് വോൺ വ്യക്തമാക്കി. താനീ അഭിപ്രായം പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ആക്രോശം ഉയരുമെന്നുറപ്പാണെങ്കിലും തനിക്ക് തോന്നുന്നത് ന്യൂസിലാണ്ടിനാവും വിജയം എന്നാണ്.

കൃത്യതയാണ് ന്യൂസിലാണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ തുണയാകുകയെന്നാണ് അലിസ്റ്റര്‍ കുക്ക് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ചത് അവര്‍ക്ക് തുണയാകുമെന്നാണ് മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ അഭിപ്രായപ്പെട്ടത്.

Previous articleഎറിക്സണ് സഹായകമാകാൻ ഹാർട്ട് സ്റ്റാർട്ടിംഗ് ഉപകരണം ഘടിപ്പിക്കും
Next articleഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ആശാൻ, ഔദ്യോഗിക പ്രഖ്യാപനം എത്തി