എറിക്സണ് സഹായകമാകാൻ ഹാർട്ട് സ്റ്റാർട്ടിംഗ് ഉപകരണം ഘടിപ്പിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്റെ ആരോഗ്യ പ്രശ്നത്തിന് പരിഹാരമാകാൻ എറിക്സന് ഹാർട്ട് സ്റ്റാർട്ടിംഗ് ഉപകരണമായ ഐ സി ഡി താരത്തിന്റെ ശരീരത്തിൽ ഘടിപ്പിക്കാൻ അദ്ദേഹത്തിന്റെ ഡോക്ടർമാർ തീരുമാനിച്ചു. കോപ്പൻഹേഗനിൽ കഴിഞ്ഞ ശനിയാഴ്ച ഫിൻ‌ലാൻഡിനെതിരായ മത്സരത്തിനിടയിൽ 29 കാരനായ മിഡ്ഫീൽഡർക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഐസിഡി (ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡിഫിബ്രില്ലേറ്റർ) താരത്തിന്റെ ആറ്റീഗുഅത്തിന് ഡാനിഷ് ടീം ഡോക്ടർ മോർട്ടൻ ബോസെൻ പറഞ്ഞു.

ഡോക്ടാാർ നിർദ്ദേശിച്ച പരിഹാരം അംഗീകരിക്കാൻ എറിക്സണും തയ്യാറായിട്ടുണ്ട്. എറിക്സൻ ഇപ്പോൾ ആശുപത്രിയിൽ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. എറിക്സൺ പരിഹാരം സ്വീകരിച്ചു എന്നും അദ്ദേഹത്തിനും കുടുംബത്തിനും സമാധാനവും സ്വകാര്യതയും എല്ലാവരും നൽകണം എന്നും ഡെന്മാർക്ക് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.