വില്യംസണ് അര്‍ദ്ധ ശതകം, ഫൈനലില്‍ പാക്കിസ്ഥാന് മുന്നിൽ 164 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്

ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ പാക്കിസ്ഥാന് 164 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്. ടോസ് നേടി പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ കെയിന്‍ വില്യംസൺ നേടിയ അര്‍ദ്ധ ശതകം ആണ് ടീമിനെ 163 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ന്യൂസിലാണ്ട് നേടിയത്.

കെയിന്‍ വില്യംസൺ 38 പന്തിൽ 59 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. മാര്‍ക്ക് ചാപ്മാന്‍ 25 റൺസും ജെയിംസ് നീഷം 17 റൺസും നേടി. പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് നേടി.