യുവന്റ്സ് വിട്ട് മൊറോക്കൻ താരം ഖത്തറിൽ

- Advertisement -

യുവന്റ്സിന്റെ മൊറോക്കൻ താരം മേധി ബെനേതിയ ഖത്തറിലേക്ക്. ഖത്തരി ചാമ്പ്യന്മാരായ അൽ-ദുഹൈലാണ് ബെനേതിയയെ സ്വന്തമാക്കിയത്. 10 മില്ല്യൺ നൽകിയാണ് ഈ പ്രതിരോധതാരത്തെ അൽ ദുഹൈൽ സ്വന്തമാക്കുന്നത്.

രണ്ടര സീസണോളം 59 മത്സരങ്ങൾ യുവന്റ്സിന് വേണ്ടിക്കളിച്ച താരം രണ്ട് ഇറ്റാലിയൻ കിരീടം നേടുകയും ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പുമയിരുന്നു. 31 കാരനായ ബെനേതിയക്ക് ബൊണുചി യുവന്റ്സിൽ തിരികെയെത്തിയതിന് ശേഷം അവസരങ്ങൾ കുറഞ്ഞിരുന്നു. ബെനേതിയക്ക് പകരക്കാരനായി മാർട്ടിൻ കാസെറെസ് ടൂറിനിൽ എത്തിക്കഴിഞ്ഞു.

Advertisement