ഒന്നാം ദിവസം വീണത് 15 വിക്കറ്റുകള്‍, ന്യൂസിലാണ്ടിനും തകര്‍ച്ച

Sports Correspondent

Bangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

ധാക്കയിൽ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 15 വിക്കറ്റുകള്‍ വീണു. ബംഗ്ലാദേശ് 172 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് 55/5 എന്ന നിലയിലാണ് ഒന്നാം ദിവസം അവസാനിപ്പിച്ചത്. 117 റൺസ് പിന്നിലായാണ് ന്യൂസിലാണ്ട് ഇപ്പോള്‍ നില കൊള്ളുന്നത്.

12 റൺസുമായി ഡാരിൽ മിച്ചലും 5 റൺസ് നേടി ഗ്ലെന്‍ ഫിലിപ്പ്സുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് മൂന്നും തൈജുള്‍ ഇസ്ലാം 2 വിക്കറ്റാണ് നേടി.