റൗണ്ട് റോബിന്‍ ലീഗിൽ കളിച്ച കളി പുറത്തെടുക്കുവാന്‍ ന്യൂസിലാണ്ടിനായില്ല

പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ടിന് മികവ് പുലര്‍ത്താനായില്ലെന്ന് സമ്മതിച്ച് ടീം ക്യാപ്റ്റന്‍ കെയിന്‍ വില്യംസൺ. വലിയ വിഷം ഉള്ള ഫലം ആണ് ഇന്ന് സെമിയിൽ ടീം ഏറ്റുവാങ്ങേണ്ടി വന്നതെന്നും റൗണ്ട് റോബിന്‍ ലീഗിൽ മികച്ച കളി പുറത്തെടുത്ത ന്യൂസിലാണ്ടിന് സെമിയിൽ അതിന് സാധിച്ചില്ലെന്നും വില്യംസൺ വ്യക്തമാക്കി.

പാക്കിസ്ഥാന് കാര്യങ്ങള്‍ എളുപ്പമല്ലാതാക്കുവാന്‍ പോലും ന്യൂസിലാണ്ടിന് സാധിച്ചില്ല എന്നത് ദുഖകരമായ കാര്യമാണെന്നും വില്യംസൺ കൂട്ടിചേര്‍ത്തു. ബാബറും റിസ്വാനും തുടക്കത്തിൽ തന്നെ ന്യൂസിലാണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും വില്യംസൺ പറഞ്ഞു.