നുവാന്‍ സോയസയ്ക്ക് ആറ് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ഐസിസി

Sports Correspondent

മുന്‍ ശ്രീലങ്കന്‍ പേസര്‍ നുവാന്‍ സോയസയ്ക്ക് ആറ് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ഐസിസി. താരത്തിന്റെ വിലക്ക് താരം സസ്പെന്‍ഡ് ചെയ്യപ്പെട്ട തീയ്യതിയായ ഒക്ടോബര്‍ 31 2018 മുതല്‍ ബാധകമായിരിക്കും. ശ്രീലങ്കയ്ക്ക് വേണ്ടി 125 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ളയാളാണ് നുവാന്‍ സോയസ. 95 ടെസ്റ്റിലും 30 ഏകദിനത്തിലും കളിച്ചിട്ടുള്ള താരം 172 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അവിടെ നടന്ന ടി10 ലീഗിലെ കറപ്ഷനുമായി ബന്ധപ്പെട്ട് പ്രസ് ചെയ്ത ചാര്‍ജ്ജുകളിന്മേലാണ് സോയസയ്ക്കെതിരെ ഐസിസി നടപടി.