“ഇത് നിരാശയുടെ സീസൺ, തനിക്ക് ആവശ്യം കിരീടങ്ങളാണ്”

ലീഗ് കപ്പ് ഫൈനലിൽ സ്പർസ് പരാജയപ്പെട്ടതോടെ കരിയറിലെ ആദ്യ ട്രോഫിക്കായുള്ള ഹാരി കെയ്നിന്റെ കാത്തിരിപ്പ് നീളുകയാണ്. ഈ സീസൺ തനിക്കും സ്പർസിനും നിരാശയുടേത് മാത്രമാണ് എന്ന് ഹാരി കെയ്ൻ പറഞ്ഞു. സീസൺ ഗംഭീരമായി തുടങ്ങാൻ തങ്ങൾക്ക് ആയിരുന്നു. നവംബർ വരെ കാര്യങ്ങൾ ഒക്കെ ടീം പ്രതീക്ഷിച്ചത് പോലെ ആയിരുന്നു. എന്ന ഡിസംബറിലെയും ജനുവരിയിലെയും പ്രകടനങ്ങൾ ടീമിന്റെ ലക്ഷ്യങ്ങൾ വിദൂരത്താക്കി എൻ‌ കെയ്ൻ പറഞ്ഞു.

തനിക്ക് വ്യക്തിപരമായി ഇത് നല്ല സീസൺ ആണ് എന്ന് പറയുന്നതിൽ കാര്യമില്ല. വ്യക്തിഗത പുരസ്കാരങ്ങൾ അല്ല താൻ ലക്ഷ്യമിടുന്നത്. തനിക്ക് വേണ്ടത് ടീമിനൊപ്പം നേടുന്ന കിരീടങ്ങളാണ്. അതാണ് കരിയർ കഴിഞ്ഞ തിരിഞ്ഞു നോക്കുമ്പോൾ തന്റെ ഒപ്പം ഉണ്ടാവുക. എന്നാൽ ഒരു ടീമെന്ന നിലയിൽ സ്പർസിന് അത് സാധിക്കുന്നില്ല എന്ന് കെയ്ൻ പറഞ്ഞു. താൻ അടക്കമുള്ള താരങ്ങളാണ് ഇതിന് കാരണം എന്നും അദ്ദേഹം പറഞ്ഞു

Previous articleനുവാന്‍ സോയസയ്ക്ക് ആറ് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ഐസിസി
Next articleബാഴ്സലോണ ലാലിഗ കിരീടം നേടാൻ ഇപ്പോഴും ഫേവറിറ്റ്സ് അല്ല എന്ന് കോമാൻ