ആഴ്സണൽ ഉടമകൾ ടീം വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണെന്ന് അർട്ടേറ്റ

20210428 150612

ആഴ്സണൽ ഉടമയായ ക്രൊയെങ്കയ്ക്ക് എതിരെ ആരാധകർ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തുമ്പോഴും അവരെ പ്രതിരോധിക്കുകയാണ് പരിശീലകൻ അർട്ടേറ്റ. ആഴ്സണലിനെ വാങ്ങാൻ സ്പോടിഫൈ ഉടമ ശ്രമിക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടയിൽ ആണ് അർട്ടേറ്റയുടെ പ്രതികരണം. പുറത്തുള്ള പ്രതിഷേധങ്ങൾ മനസ്സിലാക്കുന്നു എന്നും എന്നാൽ ക്ലബ് ഉടമകൾ വിശദീകരണം തന്നതോടെ ആ പ്രതിഷേധം അടങ്ങി എന്നാണ് താൻ മനസ്സിലാക്കുന്നത് എന്നും അർട്ടേറ്റ പറഞ്ഞു.

ക്ലബിന് പുതിയ ഉടമകൾ വരുമോ എന്ന വാർത്തകൾ താൻ കണക്കിൽ എടുക്കുന്നില്ല എന്നും തനിക്ക് ഇപ്പോൾ പറയാൻ ആവുക ആഴ്സണലിന്റെ ഉടമകൾ ക്ലബിനെ സ്നേഹിക്കുന്നവരാണ് എന്നാണ് എന്നും അർട്ടേറ്റ പറഞ്ഞു. ഈ ടീം ഒരു നല്ല ടീമായി മാറണം എന്നും ഒരുപാട് വിജയങ്ങൾ നേടുന്ന ടീമാകണം എന്നും ക്ലബ് ഉടമകൾ ആഗ്രഹിക്കുന്നു. അതിനുള്ള പിന്തുണ അവർ ക്ലബിനു നൽകുന്നുണ്ട് എന്നും അർട്ടേറ്റ പറഞ്ഞു.

Previous articleഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഡെൽഹിയിൽ നിന്ന് മാറ്റി
Next articleനുവാന്‍ സോയസയ്ക്ക് ആറ് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ഐസിസി