സിംബാബ്‍വേ ബൗളിംഗ് കോച്ച് സ്ഥാനം എന്റിനി രാജി വെച്ചു

സിംബാബ്‍വേ ബൗളിംഗ് കോച്ച് സ്ഥാനം രാജി വെച്ച് മകായ എന്റിനി. ഞായറാഴ്ച സിംബാബ്‍വേ ക്രിക്കറ്റാണ് ഔദ്യോഗികമായി വാര്‍ത്ത് സ്ഥിതീകരിച്ചത്. ജനുവരി 2016 മുതല്‍ ഈ സ്ഥാനം വഹിച്ചു വരികയായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍. ഡേവ് വാട്മോര്‍ പുറത്തായ ശേഷം 2016ല്‍ കുറച്ച് കാലം താല്‍ക്കാലിക കോച്ചായും എന്റിനി സ്ഥാനം വഹിച്ചിരുന്നു.

ഹീത്ത് സ്ട്രീക്ക് കോച്ചായി ചുമതല ഏല്‍ക്കുന്ന വരെ എന്റിനി ആയിരുന്നു കോച്ചിംഗ് ദൗത്യങ്ങളും നിര്‍വഹിച്ചു വന്നത്. എന്റിനിയുടെ നിര്‍ഭാഗ്യകരമായ തീരുമാനം എന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേപ് ടൗണില്‍ മൂന്നാം ദിവസം കളിയില്ല
Next articleഅഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് കീപ്പര്‍ മടങ്ങിയെത്തുന്നു