ഇന്ത്യൻ ടീമിനെ ഇന്ത്യയിൽ വെച്ച് തോൽപ്പിക്കുന്നതിനേക്കാൾ സന്തോഷം വേറെയില്ലെന്ന് ബംഗ്ലാദേശിന്റെ ഹീറോ മുസ്തഫിഖുർ റഹീം. ആദ്യമായി ഇന്ത്യയെ ടി20 മത്സരത്തിൽ തോൽപ്പിച്ചതിന് പിന്നാലെയാണ് താരത്തിന്റെ അഭിപ്രായ പ്രകടനം.മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മുസ്തഫിഖുർ റഹീം സ്വന്തമാക്കിയിരുന്ന. തുടർച്ചയായി 8 മത്സരങ്ങൾ തോറ്റതിന് ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഒരു ടി20 മത്സരം ജയിച്ചത്.
മത്സരത്തിൽ സ്പിന്നർമാരെ നേരിടാൻ ബുദ്ധിമുട്ടാണെന്നിരിക്കെ 15 – 2 ഓവറുകളിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ നേരിടാനായിരുന്നു തന്റെയും സൗമയുടെയും പദ്ധതിയെന്നും റഹീം പറഞ്ഞു. മത്സരത്തിൽ 43 പന്തിൽ 60 നേടിയ മുസ്തഫിഖുർ റഹീമിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ 7 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ മുസ്തഫിഖുർ റഹീമിനെ പുറത്താക്കാൻ കിട്ടിയ അവസരം ക്രൂണാൽ പാണ്ട്യ നഷ്ടപ്പെടുത്തിയതും ഇന്ത്യക്ക് തിരിച്ചടിയായി.