പോരാട്ടം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ, വ്യക്തികൾ തമ്മിൽ അല്ലെന്ന് വാർണർ

- Advertisement -

ഓസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ലെന്ന് ഡേവിഡ് വാർണർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും തമ്മിൽ കനത്ത പോരാട്ടം നടക്കുമെങ്കിലും ഇത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടം ആണെന്നും വാർണർ പറഞ്ഞു.

സ്റ്റീവ് സ്മിത്തും വിരാട് കോഹ്‌ലിയും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മികച്ച താരങ്ങൾ ആണെന്നും അവരു തമ്മിലുള്ള പോരാട്ടം മികച്ചതാവുമെന്നും വാർണർ പറഞ്ഞു.  എന്നാൽ ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം വ്യക്തിഗത പോരാട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നില്ലെന്നും പോരാട്ടം വ്യക്തിഗതം ആണെങ്കിൽ ബൗളർമാരും ബാറ്റ്സ്മാൻമാരും തമ്മിൽ ആണെന്നും വാർണർ പറഞ്ഞു.

ഡിസംബർ 3ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കായി ഓസ്‌ട്രേലിയൻ മികച്ച രീതിയിൽ തയ്യാറെടുക്കുന്നുണ്ടെന്നും വാർണർ പറഞ്ഞു. പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇതിൽ അഡ്‌ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റും ഉൾപെടും. കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ ഓസ്ട്രേലിയയിൽ വെച്ച് ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.

Advertisement