ഡെത്ത് ബൗളിംഗിൽ ഇതെല്ലാം സ്വാഭാവികം, ഇന്ത്യ അവസാന അഞ്ചോവറിൽ 80 റൺസ് വിട്ട് നല്‍കിയതിനെക്കുരിച്ച് രോഹിത് ശര്‍മ്മ

Sports Correspondent

Harshalpatelrohit
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഡെത്ത് ബൗളിംഗിന് വലിയ പ്രശ്നം ഇല്ലെന്നും ഇത്തരത്തിൽ റൺ വഴങ്ങുന്നത് ഡെത്ത് ഓവറുകളിൽ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഇന്ത്യ തങ്ങളുടെ അവസാന അ‍ഞ്ചോവറിൽ 80 റൺസാണ് വഴങ്ങിയത്. പതും നിസ്സങ്കയും ദസുന്‍ ഷനകയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കണക്കറ്റ് പ്രഹരം ഏല്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 58 റൺസ് നേടിയ ശേഷം അവസാന ഓവറിൽ ഷനക 23 റൺസാണഅ നേടിയത്.

Harshalpatel

രണ്ട് സിക്സും ഒരു ഫോറും അടക്കം ആയിരുന്നു ഈ സ്കോര്‍. 15 ഓവര്‍ പിന്നിടുമ്പോള്‍ 103 റൺസായിരുന്നു ശ്രീലങ്കയുടെ സ്കോര്‍. പിന്നീടുള്ള ഓവറുകളിൽ നിന്ന് 80 റൺസ് പിറന്നപ്പോള്‍ അതിൽ കണക്കറ്റ് പ്രഹരം ലഭിച്ചത് ഹര്‍ഷൽ പട്ടേലിനായിരുന്നു.

നാലോവറിൽ 52 റൺസാണ് ഹര്‍ഷൽ പട്ടേൽ വഴങ്ങിയത്.