ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഇല്ലാതെ ബിസിസിഐയുടെ ആഭ്യന്തര സീസണ്‍

Bcci

2020-21 ആഭ്യന്തര സീസണില്‍ രഞ്ജി ട്രോഫി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച് ബിസിസിഐ. സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ആഭ്യന്തര സീസണില്‍ വിജയ് ഹസാരെ ട്രോഫി നടത്തിയാല്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചതോടെയാണ് 1934-35 സീസണില്‍ രഞ്ജി ട്രോഫി ആരംഭിച്ച ശേഷം ചരിത്രത്തില്‍ ആദ്യമായി ടൂര്‍ണ്ണമെന്റില്ലാത്ത ഒരു സീസണ്‍ ആണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുന്നത്.

അതെ സമയം പുരുഷ – വനിത സീനിയര്‍ , അണ്ടര്‍ 19 പുരുഷ ഏകദിന മത്സരങ്ങള്‍ നടത്തുവാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പ്രയാസമാണെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്.

 

Previous articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെതിരെ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഗാർനറിന്റെ ലോൺ അവസാനിപ്പിച്ചു