ടി20 ലോകകപ്പ് മാറ്റിവെക്കാൻ പദ്ധതിയില്ലെന്ന് ഐ.സി.സി

- Advertisement -

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള പദ്ധതികൾ ഒന്നുമില്ലെന്ന് ഐ.സി.സി. ഐ.സി.സി ഗവേർണിംഗ് ബോഡി ഇതുവരെ ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ഐ.സി.സി. പ്രതിനിധി അറിയിച്ചു. അത്കൊണ്ട് തന്നെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കുങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ടൂർണമെന്റ് മാറ്റിവെക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും ഐ.സി.സി വക്താവ് അറിയിച്ചു.

നേരത്തെ ഒക്ടോബർ – നവംബർ മാസങ്ങളിൽ നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിവെച്ചേക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഐ.സി.സി വക്താവ് ഇതുവരെ ലോകകപ്പ് മാറ്റിവെക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അറിയിച്ചത്. അതെ സമയം 2021ൽ നടക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യൻ ആതിഥേയത്വം വഹിക്കുന്നത്.

Advertisement