“ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഇപ്പോഴത്തെ റോൾ മോഡൽ” – എമ്പപ്പെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണ് താൻ ഇപ്പോൾ റോൾ മോഡലായി കണക്കാക്കുന്നത് എന്ന് ഫ്രഞ്ച് താരം എമ്പപ്പെ. പണ്ട് മുതൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഉള്ള സ്നേഹം വ്യക്തമാക്കിയ താരമാണ് എമ്പപ്പെ. തന്റെ വീട്ടിലെ മുറിയിൽ നിറയെ റൊണാൾഡോയെ ചിത്രമൊട്ടിച്ച് വെച്ചുള്ള എമ്പപ്പെയുടെ ചിത്രങ്ങൾ പണ്ട് എമ്പപ്പെ പങ്കുവെച്ചിരുന്നു.

മുമ്പ് താൻ സിദാന്റെ വലിയ ആരാധകൻ ആയിരുന്നു. കുറച്ചു കൂടെ വളർന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയി തന്റെ മാതൃക എന്നും എമ്പപ്പെ പറഞ്ഞു. റൊണാൾഡോ ഒരുപാട് കിരീടങ്ങൾ ഇതിനകം തന്നെ നേടി. എന്നിട്ടും ഇപ്പോഴും റൊണാൾഡോ വലിയ താരമായി തന്നെ നിൽക്കുകയാണ് എന്നും എമ്പപ്പെ പറഞ്ഞു. റൊണാൾഡോയും സിദാനും ഒക്കെ ഇതിനകം തന്നെ അവരുടെ പേര് ചരിത്രത്തിൽ ചേർത്തു കഴിഞ്ഞു. തനിക്കും സ്വന്തമായി ചരിത്രത്തിൽ പേരെഴുതാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എമ്പപ്പെ പറഞ്ഞു.

Previous articleടി20 ലോകകപ്പ് മാറ്റിവെക്കാൻ പദ്ധതിയില്ലെന്ന് ഐ.സി.സി
Next articleശശാങ്ക് മനോഹര്‍ ഇനി മത്സരിക്കില്ലെന്ന് ഐസിസി