ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അത്രയും കഴിവുള്ള വേറൊരു താരം ഇന്ത്യന്‍ ടീമില്‍ ഇല്ല

ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അത്രയും കഴിവുള്ള മറ്റൊരു താരം ഇന്ത്യന്‍ ടീമില്‍ ഇല്ലെന്ന് അഭിപ്രായപ്പെട്ട് വീരേന്ദര്‍ സേവാഗ്. ഐപിഎലിലും തന്റെ കഴിവ് പ്രകടിപ്പിച്ച താരം 15 ഇന്നിംഗ്സുകളില്‍ നിന്ന് 42 റണ്‍സാണ് നേടിയത്. 191.42ന്റെ സ്ട്രൈക്ക് റേറ്റുള്ള താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 91 റണ്‍സായിരുന്നു. കൊല്‍ക്കത്തയ്ക്കെതിരെയുള്ള 232 റണ്‍സ് ചേസ് ചെയ്യുന്നതിനിടെയായിരുന്നു ഈ വമ്പന്‍ പ്രകടനം. മത്സരം മുംബൈ ജയിച്ചില്ലെങ്കിലും വേറെ പല പ്രധാന മത്സരങ്ങളും വിജയിക്കുവാന്‍ താരം കാരണമായിരുന്നു.

താരം വിവാദത്തില്‍ പെട്ട് ടീമില്‍ നിന്ന് പുറത്ത് പോയെങ്കിലും വിവാദങ്ങള്‍ ഒടുങ്ങിയപ്പോള്‍ ടീമിലേക്ക് തിരികെ എത്തിയത് താരത്തിനു പകരം വയ്ക്കുവാന്‍ കഴിയുന്ന വേറൊരു താരം ടീമില്‍ ഇല്ലാത്തതിനാലാണ് എന്നും സേവാഗ് പറഞ്ഞു. അത്തരം ഒരു താരമുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും ഹാര്‍ദ്ദിക് തിരിച്ചുവരവ് നടത്തില്ലായിരുന്നു.

താരത്തിന്റെ ഏഴ് അയലത്ത് വേറൊരു ക്രിക്കറ്ററും എത്തില്ലെന്ന് പറഞ്ഞ സേവാഗ്, ബിസിസിഐ എടുത്ത ത്രി-ഡൈമന്‍ഷനല്‍ താരങ്ങള്‍ ആര്‍ക്കെങ്കിലും അത്രയും കഴിവുണ്ടായിരുന്നുവെങ്കില്‍ പാണ്ഡ്യ അന്നത്തെ ചാറ്റ് ഷോ വിവാദത്തിനു ശേഷം ടീമിലേക്ക് തിരികെ എത്തില്ലായിരുന്നവെന്നും സേവാഗ് പറഞ്ഞു.