ടെസ്റ്റില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ ആന്‍ഡേഴ്സണാവും: ഗ്ലെന്‍ മക്ഗ്രാത്ത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളര്‍ എന്ന ബഹുമതി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കുമെന്ന് പറഞ്ഞ് ഗ്ലെന്‍ മക്ഗ്രാത്ത്. നിലവില്‍ 557 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം അടുത്ത് തന്നെ തന്റെ വിക്കറ്റുകള്‍ മറികടക്കുമെന്നും ഏറെ വൈകാതെ 600 വിക്കറ്റും സ്വന്തമാക്കുമെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസം അറിയിച്ചു. മക്ഗ്രാത്തിന്റെ 563 വിക്കറ്റുകളാണ് ഒരു പേസ് ബൗളര്‍
ടെസ്റ്റില്‍ നേടിയ ഏറ്റവും അധികം വിക്കറ്റുകള്‍.

600 വിക്കറ്റുകള്‍ മറികടക്കുന്ന ആന്‍ഡേഴ്സണ്‍ അനില്‍ കുംബ്ലെയുടെ വിക്കറ്റ് നേട്ടത്തെയും മറികടക്കുമെന്നാണ് മക്ഗ്രാത്ത് പ്രവചിക്കുന്നത്. ആന്‍ഡേഴ്സണ് നേടുന്ന ആ റെക്കോര്‍ഡ് ഒരിക്കലും പിന്നെയാരും തന്നെ മറികടക്കുകയുമില്ലെന്ന് മക്ഗ്രാത്ത് കൂട്ടിചേര്‍ത്തു. നിലവില്‍ 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് പട്ടികയില്‍ ഒന്നാമത്. ഷെയിന്‍ വോണ്‍ 708 വിക്കറ്റുമായി രണ്ടാമത് നില്‍ക്കുന്നു. മൂന്നാം സ്ഥാനം 619 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ്.