ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ചെയർമാനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനെ നിയമിച്ചതിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷൻ മേധാവി വിനോദ് റായ്. ബി.സി.സി.ഐ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ കപിൽ ദേവിനും കമ്മിറ്റിയിലെ മറ്റു മെമ്പർമാരായ അൻഷുമാൻ ഗെയ്ക്‌വാദിനും ശാന്ത രംഗസ്വാമിക്കും നോട്ടീസ് അയച്ചിരുന്നു.
എന്നാൽ വിനോദ് റായുടെ അഭിപ്രായം പ്രകാരം ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രിയെ നിയമിക്കാനുള്ള അവകാശം കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് നൽകില്ലായിരുന്നു. അതെ സമയം ബി.സി.സി.ഐ എത്തിക്സ് ഓഫീസർ നൽകിയ നോട്ടീസിനെ തുടർന്ന് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി മെമ്പർ സ്ഥാനത്ത് നിന്നും ഇന്ത്യൻ ക്രിക്കറ്റെർസ് അസോസിയേഷനിൽ നിന്നും ശാന്ത രംഗസ്വാമി രാജി വെച്ചിരുന്നു.