ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫിറ്റ്നെസ്സ് ടെസ്റ്റ് വേണ്ടെന്ന് തീരുമാനിച്ച് ബിസിസിഐ

India

ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫിറ്റ്നെസ്സ് ടെസ്റ്റ് വേണ്ടെന്ന് തീരുമാനിച്ച് ബിസിസിഐ. രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗൺ കാരണം താരങ്ങള്‍ക്ക് പരിശീലനം നടത്തുവാന്‍ പഴയ പോലെ സാധ്യമല്ലെന്നതിനാൽ തന്നെ യോയോ ടെസ്റ്റ്, 2 കിലോമീറ്റര്‍ ഓട്ടം എന്നിവയിൽ ഇളവ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

അടുത്തിടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് തിരഞ്ഞെടുത്ത വരുൺ ചക്രവര്‍ത്തി രണ്ട് തവണ ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായിരുന്നില്ല. മുമ്പ് ബിസിസിഐ സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് താരങ്ങളുടെ ഫിറ്റ്നെസ്സ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു.

Previous articleലെഫ്റ്റ് ബാക്കായി ജോസെ ഗയയെ ബാഴ്സലോണ ലക്ഷ്യമിടുന്നു
Next articleറാംസിയെ സ്വന്തമാക്കാനായി പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്