റാംസിയെ സ്വന്തമാക്കാനായി പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് താരം റാംസിയെ തിരികെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാൻ ചില പ്രീമിയർ ലീഗ് ക്ലബുകൾ ശ്രമിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, വോൾവ്സ് എന്നീ ക്ലബുകളാണ് ഓഫറുകളുമായി റാംസിയെ സമീപിച്ചിരിക്കുന്നത്. 2019 ൽ ആഴ്സണലിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയ റാംസിക്ക് അവസാന രണ്ടു സീസണുകൾ അത്ര നല്ലതായിരുന്നില്ല.

30 കാരനായ താരത്തിന് യുവന്റസിൽ ഇനിയും രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. എന്നാൽ റാംസിയെ വിൽക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. ടൂറിനിൽ അദ്ദേഹം വളരെയധികം പ്രതീക്ഷയോടെയാണ് റാംസി എത്തിയത് എങ്കിലും ആ പ്രതീക്ഷിച്ച ഉയരത്തിലെത്താൻ റാംസിക്ക് കഴിഞ്ഞില്ല. വെയിൽസ് ഇന്റർനാഷണൽ താരം രണ്ട് സീസണുകളിലായി 46 സീരി എ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. അതിൽ 24 എണ്ണം മാത്രം സ്റ്റാർട്ട് ചെയ്യാൻ റാംസിക്ക് ആയിരുന്നുള്ളൂ. ഇപ്പോൾ വെയിൽസിന് ഒപ്പം യൂറോ കപ്പ് കളിക്കുന്ന റാംസി ടൂർണമെന്റിനു ശേഷം മാത്രമെ ഭാവി കാര്യത്തിൽ തീരുമാനം എടുക്കൂ.