ബുമ്ര ഇംഗ്ലണ്ടിന് എതിരായ എകദിന പരമ്പരയിലും ഉണ്ടാകില്ല

Newsroom

ഇന്ത്യൻ പേസ് ബൗളർ ബുമ്ര ഏകദിന പരമ്പരയിലും കളിച്ചേക്കില്ല. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിൽ നിന്ന് ബുമ്രയ്ക്ക് നേരത്തെ തന്നെ വിശ്രമം അനുവദിച്ചിരുന്നു. അവസാന ടെസ്റ്റിലും ബുമ്ര കളിക്കുന്നില്ല. ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് ഏകദിന പരമ്പരയിലും ബുമ്ര ഉണ്ടായേക്കില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബുമ്ര അവസാന ടെസ്റ്റിൽ നിന്ന് പിന്മാറിയത്. എന്നാൽ ഏകദിനത്തിൽ ബുമ്ര കളിക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമല്ല. മാർച്ച് 23 മുതൽ പൂനയിൽ ആണ് ഏകദിന ടൂർണമെന്റ് നടക്കുന്നത്. ബുമ്രയുടെ അഭാവം പുതിയ ബൗളർമാർക്ക് അവസരം നൽകാൻ ഇന്ത്യ ഉപയോഗിക്കും.