ഐ ലീഗ് രണ്ടാം ഘട്ടം മാർച്ച് 5 മുതൽ, ഫിക്സ്ചറുകൾ എത്തി

Img 20210301 221251
Credit: Twitter
- Advertisement -

ഐ ലീഗ് രണ്ടാം ഘട്ടത്തിനുള്ള ഫിക്സ്ചറുകൾ പുറത്തു വിട്ടു. ഇന്നലത്തെ മത്സരങ്ങളോടെ ആദ്യ ഘട്ട മത്സരങ്ങൾ അവസാന മത്സരങ്ങൾ അവസാനിച്ചിരുന്നു. ആദ്യ ആറു ടീമുകൾ കിരീടത്തിനായും അവസാന അഞ്ചു ടീമുകൾ റിലഗേഷൻ ഒഴിവാക്കാൻ വേണ്ടിയും ആകും പരസ്പരം പോരാടുക. മാർച്ച് 5 മുതൽ ആകും മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിൽ ഗോകുലം കേരള പഞ്ചാബ് എഫ് സിയെ നേരിടും.

കേരള ക്ലബായ ഗോകുലം കേരള, റിയൽ കാശ്മീർ, ചർച്ചിൽ ബ്രദേഴ്സ്, മൊഹമ്മദൻസ്, ട്രാവു, പഞ്ചാബ് എഫ് സി എന്നിവരാകും ആദ്യ ആറിൽ കിരീടത്തിനായി പോരിനിറങ്ങുക.

ഈ ടീമുകൾ ഒക്കെ പരസ്പരം ഒരു തവണ കൂടെ ഏറ്റുമുട്ടും. ആദ്യ പത്തു മത്സരങ്ങളിലെ പോയിന്റും ഇനിയുള്ള പുതിയ റൗണ്ടിലെ അഞ്ചു മത്സരങ്ങളുടെ പോയിന്റും കണക്കിലെടുത്ത് ആകും ഐ ലീഗ് കിരീട ജേതാക്കളെ തീരുമാനിക്കുക. ഇന്ത്യൻ ആരോസ്, ചെന്നൈ സിറ്റി, സുദേവ, നെരോക, ഐസാൾ എന്നിവരാണ് റിലഗേഷൻ പോരിൽ പങ്കെടുക്കുക.

ഗോകുലം കേരളയുടെ ഫിക്സ്ചറുകൾ;

March 5- Punjab FC vs GKFC, 7 PM, Kalyani

March 10 – Churchill Brothers vs GKFC, 2 PM, Kalyani

March 15 – GKFC vs Real Kashmir FC, 2 PM, VYBK

March 21- Mohammedans vs GKFC, Kalyani, 7 PM

TBD – GKFC vs TRAU FC. TBD

Advertisement