ധോണി യുഗം അവസാനിക്കുന്നുവോ? ബി.സി.സി.ഐ കരാറിൽ നിന്ന് പുറത്ത്

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി 2019-20 വർഷത്തെ ബി.സി.സി.ഐയുടെ വാർഷിക കരാറിൽ നിന്ന് പുറത്ത്. ഇന്ന് പുറത്തുവിട്ട പുതിയ കരാറിൽ ധോണിക്ക് ഒരു ഗ്രേഡിലും ഇടമില്ല. ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഇതോടെ ഇന്ത്യൻ ടീമിൽ ധോണിയുടെ ഭാവി തുലാസിലായി. അതെ സമയം ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ കെ.എൽ രാഹുലിന് ഇത്തവണ A ഗ്രേഡ് കരാർ ബി.സി.സി.ഐ നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ബി.സി.സി.ഐയുടെ വാർഷിക കരാറിൽ എ ഗ്രേഡിലായിരുന്നു ധോണി ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷത്തെ പുതിയ കരാർ വിവരങ്ങൾ ബി.സി.സി.ഐ പുറത്തുവിട്ടപ്പോൾ ഒരു ഗ്രേഡിലും ധോണി ഉൾപ്പെട്ടിട്ടില്ല. നിലവിൽ നാല് ഗ്രേഡുകളാണ് താരങ്ങൾക്ക് ബി.സി.സി.ഐ നൽകുന്നത്. A+, A, B, C എന്നീ പേരുകളിലാണ് ഗ്രേഡുകൾ ഉള്ളത്. പുതുമുഖ താരങ്ങളായ നവദീപ് സെയ്നി, മായങ്ക് അഗർവാൾ, ശ്രേയസ് അയ്യർ, വാഷിംഗ്‌ടൺ സുന്ദർ, ദീപക് ചാഹർ എന്നിവർക്കും ബി.സി.സി.ഐ കരാർ നൽകിയിട്ടുണ്ട്.

A+ ഗ്രേഡിൽ നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർ മാത്രമാണ് ഉള്ളത്. ഇവരുടെ വാർഷിക ശമ്പളം 7 കോടി രൂപയാണ്. A ഗ്രേഡിൽ വാർഷിക ശമ്പളം 5 കൊടിയും B ഗ്രേഡിൽ വാർഷിക ശമ്പളം 3 കോടിയും C ഗ്രേഡിൽ വാർഷിക ശമ്പളം 1 കോടിയുമാണ്.

Advertisement