പന്ത് ലോകകപ്പിനുള്ള ഇന്ത്യയുടെ ഇലവനിലുണ്ടാകം – നിഖിൽ ചോപ്ര

പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ അവസാന ഇലവനിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും ഹോങ്കോംഗിനെതിരെയുള്ള മത്സരത്തിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഋഷഭ് പന്തിനെ ടീമിൽ ഉള്‍പ്പെടുത്തിയിരുന്നു. ബാറ്റിംഗിന് താരത്തിന് അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ആണ് പന്ത് ടീമിലിടം പിടിച്ചത്.

തനിക്ക് ഈ തീരുമാനത്തിൽ അത്ഭുതം ഒന്നും തോന്നുന്നില്ലെന്നും ഋഷഭ് പന്ത് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ തീര്‍ച്ചയായും കാണുമെന്നാണ് മുന്‍ ിന്ത്യന്‍ താരം നിഖിൽ ചോപ്ര വ്യക്തമാക്കിയത്. താരം മധ്യ നിരയിൽ നൽകുന്ന വിസ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലി മറക്കുവാനാകുന്ന ഒന്നല്ലെന്നാണ് നിഖിൽ ചോപ്ര വ്യക്തമാക്കിയത്.