ശ്രീലങ്കയ്ക്ക് ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരില്ല – ഖാലിദ് മഹമ്മുദ്

Srilanka

അഫ്ഗാനിസ്ഥാനെക്കാള്‍ എളുപ്പം നേരിടുവാന്‍ ബംഗ്ലാദേശ് ആയിരിക്കുമെന്ന ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബംഗ്ലാദേശ് ടീം ഡയറക്ടര്‍ ഖാലിദ് മഹമ്മുദ്.

ബംഗ്ലാദേശ് നിരയിൽ ഷാക്കിബിനെയോ മുസ്തഫിസുര്‍ റഹ്മാനെയോ പോലെ ലോകോത്തര ബൗളര്‍മാരില്ല എന്നാണ് ശ്രീലങ്കയ്ക്ക് ചുട്ട മറുപടിയായി മഹമ്മുദ് രംഗത്തെത്തിയത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് ശ്രീലങ്ക പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ബംഗ്ലാദേശും തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടു.

ഇതോടെ സൂപ്പര്‍ 4ലേക്ക് കടക്കുവാന്‍ ഇരുവരും തമ്മിലുള്ള മത്സരം ഏറെ നിര്‍ണ്ണായകമായി മാറിയിട്ടുണ്ട്.