നിക് കോംപ്ടണ്‍ വിരമിച്ചു

മുന്‍ ഇംഗ്ലണ്ട് ബാറ്റിംഗ് താരം നിക് കോംപ്ടണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്ചയായിരുന്നു താരത്തിന്റെ വിരമിക്കല്‍ തീരുമാനം. ഇന്ത്യയ്ക്കെതിരെ 2012ല്‍ അഹമ്മദാബാദില്‍ വെച്ചായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. 16 ടെസ്റ്റില്‍ നിന്ന് 775 റണ്‍സാണ് ഈ 35 വയസ്സുകാരന്‍ താരം നേടിയത്.

2014ല്‍ ന്യൂസിലാണ്ടിനെതിരെ ഡൂനേഡിനില്‍ നേടിയ 114 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍. ശ്രീലങ്കയ്ക്ക്തെിരെ ലോര്‍ഡ്സ് ടെസ്റ്റിലാണ് താരം അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്. അതിനു ശേഷം ശാരീരിക-മാനസിക കാരണങ്ങളാല്‍ താരം ക്രിക്കറ്റില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെങ്കിലും കോംപ്ടണ്‍ മിഡില്‍സെക്സിന്റെ അംബാസിഡറായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Previous articleബിഗ് ബാഷ് പരിചയം ഓസ്ട്രേലിയന്‍ താരങ്ങളെ കുരുക്കുവാന്‍ തന്നെ സഹായിക്കും
Next articleമൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം