ബൗളിംഗ് മികച്ചതായിരുന്നു, പക്ഷേ ഏകദിനത്തിൽ വിൻഡീസ് ഇനിയും മെച്ചപ്പെടാനുണ്ട് – പൂരൻ

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ തന്റെ ടീമിന്റെ ബൗളിംഗ് ഏറെ മികച്ചതായിരുന്നുവെന്ന് പറഞ്ഞ് വിന്‍ഡീസ് സ്റ്റാന്‍ഡ് ഇന്‍ നായകന്‍ നിക്കോളസ് പൂരൻ. പരമ്പരയിൽ രണ്ട് തവണ ആദ്യം ബാറ്റ് ചെയ്തപ്പോളും ഇന്ത്യ നേടിയത് 237, 265 എന്ന സ്കോറുകളായിരുന്നു. എന്നാൽ തിരികെ ബാറ്റിംഗിൽ വിന്‍ഡീസ് 193, 169 എന്നീ സ്കോറുകള്‍ക്ക് ഓള്‍ഔട്ട് ആയി.

ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 178 റൺസിനാണ് ഓള്‍ഔട്ട് ആയത്. ബൗളിംഗിൽ ഏറെ തൃപ്തനാണെങ്കിലും ബാറ്റിംഗിലും ഏകദിന ക്രിക്കറ്റിൽ പൊതുവേയും വിന്‍ഡീസ് ടീമെന്ന നിലയിൽ ഏറെ മെച്ചപ്പെടുവാനുണ്ടെന്നും പൂരന്‍ പറഞ്ഞു.