തിയോ ഹെർണാണ്ടസിന് എ സി മിലാനിൽ പുതിയ കരാർ

തിയോ ബെർണാഡ് ഹെർണാണ്ടസ് എ സി മിലാനിൽ പുതിയ കരാർ ഒപ്പുവെച്ചു. 2026 ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന കരാറിൽ താരം ഒപ്പുവെച്ചതായി എസി മിലാൻ അറിയിച്ചു. 2019 ലെ സമ്മറിൽ ആയിരുന്നു തിയോ റോസോനേരിയിൽ ചേർന്നത്. അന്ന് മുതൽ ടീമിന്റെ പ്രധാന താരമായി മാറി. ലോകമെമ്പാടുമുള്ള എസി മിലാൻ ആരാധകരുടെ പ്രശംസയും വാത്സല്യവും താരം നേടി.
20220212 005642
108 മത്സരങ്ങൾ മിലാനായി കളിച്ച താരം 19 ഗോളുകൾ നേടുകയും 18 അസിസ്റ്റുകൾ നൽകുകയും ചെയ്തു. തിയോ ഹെർണാണ്ടസിനൊപ്പം ഈ യാത്ര തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ക്ലബ് അറിയിച്ചു.