ഇന്ത്യക്കെതിരെയുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്

- Advertisement -

ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജനുവരി 24നാണ് തുടങ്ങുന്നത്. ഇന്ത്യക്കെതിരെ ശക്തമായ ടീമിനെ തന്നെയാണ് ന്യൂസിലാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വർഷം മുൻപ് ന്യൂസിലാൻഡിന് വേണ്ടി അവസാനമായി മത്സരം കളിച്ച ഹാമിഷ് ബെന്നെറ്റ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂസിലാൻഡ് നിരയിൽ പരിക്കേറ്റ ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി, ലോക്കി ഫെർഗുസൺ എന്നിവർക്ക് പകരമായാണ് ഹാമിഷ് ടീമിൽ ഇടം നേടിയത്.

സൂപ്പർ താരങ്ങളായ കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, മാർട്ടിൻ ഗുപ്റ്റിൽ എന്നിവരെല്ലാം ഇന്ത്യക്കെതിരെയുള്ള ടീമിൽ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഓസ്ട്രേലിയയോട് ഏകപക്ഷീയമായി തോറ്റതിന് പിന്നാലെയാണ് ന്യൂസിലാൻഡ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. പരമ്പരയിൽ 5 ടി20 മത്സരങ്ങൾ കൂടാതെ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കുന്നുണ്ട്.

Williamson (c), Hamish Bennett, Tom Bruce (Match 4-5), Colin de Grandhomme (Match 1-3), Martin Guptill, Scott Kuggeleijn, Daryl Mitchell, Colin Munro, Ross Taylor, Blair Tickner, Mitchell Santner, Tim Seifert, Ish Sodhi, Tim Southee.

Advertisement