ന്യൂസിലാൻഡ് ക്രിക്കറ്റ് കെയ്ൻ വില്യംസന്റെ കൈകളിൽ സുരക്ഷിതമെന്ന് വിരാട് കോഹ്‌ലി

- Advertisement -

ന്യൂസിലാൻഡ് ക്രിക്കറ്റിനെ നയിക്കാൻ നിലവിലെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആണ് യോജിച്ച ആളെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. നിലവിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് കെയ്ൻ വില്യംസന്റെ കൈകളിൽ സുരക്ഷിതമാണെന്നും  ഇന്ത്യക്കെതിരെ ടി20 പരമ്പര ഏകപക്ഷീയമായി തോറ്റത് കാര്യമാക്കേണ്ടെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

നിലവിൽ കെയ്ൻ വില്യംസൺ ന്യൂസിലാൻഡിനെ നയിക്കാൻ യോഗ്യനായ വ്യക്തിയാണെന്നും ഭാവിയിലും ന്യൂസിലാൻഡിനെ നയിക്കാൻ വില്യംസണ് കഴിയട്ടെയെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ന്യൂസിലാൻഡിന്റെ കളി കാണാനും അവരോട് കളിക്കാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പരിക്ക് മൂലം കെയ്ൻ വില്യംസൺ ന്യൂസിലാൻഡ് നിരയിൽ ഇറങ്ങിയിരുന്നില്ല. അതെ സമയം ഇന്ന് നടന്ന അവസാന മത്സരത്തിൽ ഇന്ത്യൻ നിരയിൽ വിരാട് കോഹ്‌ലിയും ഇറങ്ങിയിരുന്നില്ല. ഇരു താരങ്ങളും മത്സരത്തിനിടെ ബൗണ്ടറി ലൈനിൽ ഒരുമിച്ച് ഇരിക്കുന്ന കാഴ്ചയും ക്രിക്കറ്റ് പ്രേമികൾ ഇന്ന് കണ്ടിരുന്നു.

Advertisement