സുരക്ഷഭീഷണി: പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസിലാൻഡ്

സുരക്ഷഭീഷണിയെ തുടർന്ന് പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസിലാൻഡ്. 18 വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ പര്യടനത്തിനായി എത്തിയത്. 3 ഏകദിന മത്സരങ്ങളും 5 ടി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരക്കായാണ് ന്യൂസിലാൻഡ് ടീം പാകിസ്ഥാനിൽ എത്തിയത്. എന്നാൽ ആദ്യ ഏകദിനം തുടങ്ങാൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ് സുരക്ഷഭീഷണി ചൂണ്ടിക്കാട്ടി ന്യൂസിലാൻഡ് പിന്മാറി എന്നറിയിക്കുന്നത്.

ഏത് തരത്തിലുള്ള സുരക്ഷഭീഷണി എന്ന് കൃത്യമായി പ്രതികരിക്കാൻ ന്യൂസിലാൻഡ് ബോർഡ് വിസമ്മതിച്ചു. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ അന്തർദേശീയ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്നില്ല.