18 വർഷങ്ങൾക്ക് ശേഷം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ

Pakisthan Newzeland Cricket

18 വർഷത്തെ ഇടവേളക്ക് ശേഷം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ പര്യടനത്തിനായി എത്തി. 3 ഏകദിന മത്സരങ്ങളും 5 ടി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരക്കായാണ് ന്യൂസിലാൻഡ് ടീം പാകിസ്ഥാനിൽ എത്തിയത്. 2002ൽ പാകിസ്ഥാനിൽ ന്യൂസിലാൻഡ് പര്യടനം നടത്തിയപ്പോൾ ന്യൂസിലാൻഡ് ടീം താമസിച്ച ഹോട്ടലിന് പുറത്ത് ബോംബ് സ്ഫോടനം ഉണ്ടായിരുന്നു.

തുടർന്ന് പരമ്പര ഉപേക്ഷിച്ച് ന്യൂസിലാൻഡ് ടീം അന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് അഞ്ച് ഏകദിന മത്സരങ്ങൾക്കായി ന്യൂസിലാൻഡ് ടീം 2003ൽ പാകിസ്ഥാനിൽ എത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ന്യൂസിലാൻഡ് ടീം പാകിസ്‌താനിൽ പര്യടനത്തിന് എത്തുന്നത്. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ അന്തർദേശീയ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്നില്ല.

Previous articleപ്രീമിയർ ലീഗിൽ 600 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമായി ചെൽസി
Next articleIPL 2021: ഐ.പി.എല്ലിനായി താരങ്ങൾ യു.എ.ഇയിൽ എത്തി തുടങ്ങി