ഡബിള്‍ ഹെഡറുകള്‍ എല്ലാം വെല്ലിംഗ്ടണില്‍ തന്നെ നടത്തുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്

Newzealand
- Advertisement -

ന്യൂസിലാണ്ടില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസിലാണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയും ന്യൂസിലാണ്ട് – ഇംഗ്ലണ്ട് വനിത ടി20 പരമ്പരയും വെല്ലിംഗ്ടണില്‍ ആവും നടക്കുക എന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചു.

മാര്‍ച്ച് 5ന് ഓക്ലാന്‍ഡില്‍ നടക്കാനിരുന്ന ഡബിള്‍ ഹെഡറും മാര്‍ച്ച് ഏഴിന് മൗണ്ട് മൗന്‍ഗാനൂയിയില്‍ നടക്കാനിരുന്ന രണ്ടാമത്തെ ഡബിള്‍ ഹെഡറും വെല്ലിംഗ്ടണിലേക്ക് മാറ്റിയതായി ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചു. വെല്ലിംഗ്ടണില്‍ അലര്‍ട്ട് ലെവല്‍ 2 പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക.

Advertisement