അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ചരിത്രം കുറിച്ച് സിമിയോണി

20210301 104412
- Advertisement -

ഇന്നലെ വിയ്യാറയലിനെ പരാജയപ്പെടുത്തിയതോടെ അത്ലറ്റിക്കോ മാഡ്രിഡിൽ പരിശീലകൻ സിമിയോണി ഒരു റെക്കോർഡിനൊപ്പം എത്തി. അത്ലറ്റിക്കോ മാഡ്രിഡിനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച പരിശീലകൻ എന്ന റെക്കോർഡിനൊപ്പം ആണ് സിമിയോണി എത്തിയത്. ഇതിഹാസ പരിശീലകൻ ലൂയിസ് അരഗോണസിന്റെ റെക്കോർഡിനൊപ്പം ആണ് സിമിയോണി എത്തിയത്. വിയ്യാറയാലിനെതിരായ വിജയം സിമിയോണിക്ക് കീഴിൽ അത്ലറ്റിക്കോയുടെ 308ആം വിജയമായിരുന്നു ഇത്.

512 മത്സരങ്ങളിൽ നിന്നാണ് സിമിയോണി 408 വിജയങ്ങളിൽ എത്തിയത്. അരഗോണസ് 612 മത്സരങ്ങളിൽ നിന്നായിരുന്നു ഈ നേട്ടത്തിൽ എത്തിയത്. 512 മത്സരങ്ങളിൽ 308 വിജയം 84 പരാജയം 120 സമനില എന്നതാണ് സിമിയോണിയുടെ അത്ലറ്റിക്കോയിലെ റെക്കോർഡ്. ഇന്നലത്തെ വിജയം അത്ലറ്റിക്കോ മാഡ്രിഡിന്റെ ലീഗിലെ ഒന്നാം സ്ഥാനത്തെ ലീഡ് അഞ്ച് പോയിന്റാക്കി ഉയർത്തി.

Advertisement