റോമയെ വീഴ്ത്തി എ സി മിലാൻ വിജയത്തിലേക്ക് തിരിച്ചെത്തി

20210301 103829
- Advertisement -

അവസാന കുറച്ചു ദിവസമായി മോശം ഫോമിൽ കളിക്കുന്ന എ സി മിലാൻ ഇന്നലെ സീരി എയിൽ വിജയ വഴിയിൽ തിരികെയെത്തി. ശക്തരായ റോമയെ ആണ് മിലാൻ ഇന്നലെ വീഴ്ത്തിയത്. തുല്യ ശക്തികളുടെ പോരാട്ടം കണ്ട് മത്സരത്തിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്തതാണ് മിലാന് ജയം നൽകിയത്. റോമിലും ചെന്ന് വിജയം നേടിയതോടെ ഈ സീസണിൽ റോമയ്ക്ക് എതിരെ മിലാൻ ഡബിൾ പൂർത്തിയാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മിലാന്റെ വിജയം.

ആദ്യ പകുതിയിൽ കിട്ടിയ പെനാൾട്ടി ആണ് മിലാന് ആദ്യ ലീഡ് നൽകിയത്. 42ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ഇബ്രഹിമോവിച് എടുക്കാതെ കെസ്സെ ആണ് എടുത്തത്. താരം ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വെരടൗടിലൂടെ സമനില പിടിക്കാൻ റോമയ്ക്ക് ആയി. എങ്കിലും 58ആം മിനുട്ടിലെ റെബികിന്റെ ഗോൾ മിലാന് വിജയം നൽകി.

ഈ വിജയത്തോടെ 52 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് മിലാൻ. ഒന്നാമതുള്ള ഇന്ററിന് 56 പോയിന്റാണ് ഉള്ളത്.

Advertisement